PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം; തീ അണച്ചു; വാതക ചോർച്ച പരിഹരിച്ചു

തൃശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം. കെഎസ്ആർടിസിക്ക് ബസ് സ്റ്റാന്റിന് സമീപത്തെ പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്.ഇതര സംസ്ഥാനക്കാരൻ സിഗരറ്റ് വലിക്കുന്നതിനിടയിൽ സമീപത്തെ ഗ്യാസിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.

പമ്പിലേക്ക് വാതകം പ്രവഹിക്കുന്ന ഭാഗത്ത് ലീക്കുണ്ടായിരുന്നു. ഇതറിയാതെ സിഗററ്റ് കത്തിക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. തൃശൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി.ഇതര സംസ്ഥാനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീതിപ്പെടുത്തുന്ന സാഹചര്യമില്ല.

Spread the love
See also  കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ പെയിൻ്റിംഗ് പണിക്കിടയിൽ കോണിയിൽ നിന്ന് വീണ് മണ്ണംപേട്ട സ്വദേശി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top