PUDUKAD-NEWS-PUTHUKAD-NEWS

സ്ത്രീകൾ യു ഡി എഫിൽ വിശ്വാസം അർപ്പിക്കുന്നു-ശ്രീനാദേവി കുഞ്ഞമ്മ.

തൃപ്രയാർ : കേരളത്തിലെ സ്ത്രീകൾ യു ഡി എഫിനെ വലിയ പ്രതീക്ഷയോട് കൂടിയാണ് നോക്കി കാണുന്നതെന്നും യു ഡി എഫിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. കാപട്യവും കലർപ്പുമില്ലാത്ത സ്ത്രീ പക്ഷ നിലപാടാണ് യു ഡി എഫ് പിന്തുടരുന്നത്. സ്ത്രീകൾക്കായി പുത്തൻ പദ്ധതികളും പരിപാടികളും യു ഡി എഫ് ആവിഷ്‌കരിക്കുകയാണ് .
യു ഡി എഫ് അധികാരത്തിൽ വരുമെന്നും അപ്പോൾ കേരളത്തിലെ സ്ത്രീകളുടെ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേർത്തു .യു ഡി എഫ് നാട്ടിക നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ സുനിൽ ലാലൂരിനായി വനിതകൾ നടത്തിയ പെണ്മ വനിത റോഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ശ്രീനാദേവി കുഞ്ഞമ്മ.നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു അധ്യക്ഷത വഹിച്ചു.
തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജില ഗിരി ,തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ അജയകുമാർ ,അവിണിശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റോസിലി ‌, മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി ഷീല ഹരിദാസ് , മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് മാരായ നീതു പ്രേമലാൽ,മൈജി തോമസ്,തങ്കമണി ,റോഡിലി ജോയ് ,ഷീമാ ആന്റണി,
ജില്ലാ ജന:സെക്രട്ടറിമാരായ റസിയ അന്തിക്കാട് ,ശിഭ പ്രദീപ് ,എന്നിവർ നേതൃത്വം നൽകി. തൃപ്രയാർ ക്ഷേത്ര പരിസരത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ തൃപ്രയാർ ബസ് സ്റ്റാൻഡ് സമീപം അവസാനിച്ചു. അഞ്ഞൂറിൽ പരം വനിതകൾ റോഡ് ഷോയിൽ പങ്കെടുത്തു.

Spread the love
See also  പാലിശ്ശേരി ശെരിശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ തെച്ചി പൂങ്കാവനം ഒരുങ്ങുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top