യുദ്ധക്കളത്തിൽ ഇറാഖിനെ ചേർത്തുപിടിച്ച് ഇറാൻ; നന്ദി അറിയിച്ച് മൊജ്തബ ഖമേനി

യുദ്ധക്കളത്തിൽ ഇറാഖിനെ ചേർത്തുപിടിച്ച് ഇറാൻ; നന്ദി അറിയിച്ച് മൊജ്തബ ഖമേനി

റാഖിലെ ജനങ്ങളും മതനേതൃത്വവും ഇറാനു നൽകുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി സന്ദേശം അയച്ചു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ യുദ്ധത്തിൽ ഇറാഖ് സ്വീകരിച്ച നിലപാടുകളെ പ്രശംസിച്ചുകൊണ്ടുള്ള മൊജ്തബയുടെ സന്ദേശം ഇസ്‌ന വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

ബാഗ്ദാദിലെ ഇറാനിയൻ അംബാസഡറും ഇറാഖിലെ ഷിയാ പാർട്ടിയായ ഇസ്‌ലാമിക് സുപ്രീം കൗൺസിൽ പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ സന്ദേശം കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരി 28-ന് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ മകനായ മൊജ്തബ, സ്ഥാനമേറ്റെടുത്ത ശേഷം പുറത്തുവിടുന്ന മൂന്നാമത്തെ പ്രധാന സന്ദേശമാണിത്.

Also Read:ട്രംപ് നെതന്യാഹുവിന്റെ കളിപ്പാവ! അമേരിക്കയ്ക്കെതിരെ പരിഹാസവുമായി ഇറാൻ

എന്നാൽ, പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മൊജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് വലിയ ദുരൂഹതകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻപ് പുറത്തുവിട്ട പ്രസ്താവനകളും പേർഷ്യൻ പുതുവർഷ ആശംസകളും ടെലിവിഷനിലൂടെ മറ്റൊരാളാണ് വായിച്ചത്. മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചും ആഗോളതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, വ്യോമാക്രമണത്തിൽ പരുക്കേറ്റ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതേസമയം, ഇറാന്റെ പുതിയ നേതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി സംശയം പ്രകടിപ്പിച്ചു. ഇറാനുമായുള്ള ചർച്ചകളിൽ തങ്ങൾ ആശയവിനിമയം നടത്തുന്നത് മറ്റൊരു ഉന്നത വ്യക്തിയുമായാണെന്നും അത് പരമോന്നത നേതാവല്ലെന്നും ട്രംപ് അവകാശപ്പെട്ടു.

The post യുദ്ധക്കളത്തിൽ ഇറാഖിനെ ചേർത്തുപിടിച്ച് ഇറാൻ; നന്ദി അറിയിച്ച് മൊജ്തബ ഖമേനി appeared first on Express Kerala.

Spread the love
Scroll to Top