
എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻപ് വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയത ആരോപിച്ചവർ, ഇപ്പോൾ എസ്ഡിപിഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ക്ഷുഭിതരായി ഒഴിഞ്ഞുമാറുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
നാല് പതിറ്റാണ്ടോളം എൽഡിഎഫിനൊപ്പമുണ്ടായിരുന്നവരെ യുഡിഎഫിനെ പിന്തുണച്ചപ്പോൾ മാത്രം വർഗീയവാദികളാക്കി ചിത്രീകരിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചു പറയാൻ യുഡിഎഫിന് ആർജ്ജവമുണ്ടായിരുന്നു. എന്നാൽ സിപിഎം രഹസ്യമായി ആർഎസ്എസുമായും എസ്ഡിപിഐയുമായും ഡീലുകൾ ഉണ്ടാക്കുകയാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. വികസനം, ശബരിമല, സ്വർണ്ണക്കടത്ത്, വർഗീയത തുടങ്ങി ഏത് വിഷയത്തിലും മുഖ്യമന്ത്രി നിശ്ചയിക്കുന്ന സ്ഥലത്തുവെച്ച് സംവാദത്തിന് തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. ഉന്നയിക്കുന്ന ചോദ്യങ്ങൾക്കൊന്നിനും മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്.
Also Read: ആട്ടിൻതോലിട്ട ചെന്നായയുടെ യഥാർത്ഥ മുഖം പുറത്ത്! ബിജെപിക്കെതിരെ ബിനോയ് വിശ്വം
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വെറും 4,000 വീടുകൾ മാത്രമാണ് നിർമ്മിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. അക്കാലത്ത് 4,43,000 വീടുകൾ നിർമ്മിച്ചതിന്റെ രേഖകൾ പുറത്തുവിട്ടിട്ടും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളെ കുടുംബപ്രശ്നമെന്ന് പറഞ്ഞ് കൈകഴുകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ നിയമസഭയിൽ ചർച്ച അനുവദിക്കാത്ത സർക്കാരിന്റെയും സ്പീക്കറുടെയും നിലപാടിനെതിരെ യുഡിഎഫ് ശക്തമായ ശക്തമായ സമരം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
The post കേരളം കണ്ട ഏറ്റവും വലിയ കപട രാഷ്ട്രീയക്കാരൻ; മുഖ്യമന്ത്രിയെ വിമർശിച്ച് വി.ഡി. സതീശൻ appeared first on Express Kerala.




