വാടാനപ്പള്ളി : ഇടശ്ശേരി ബൈക്ക് യാത്രയ്ക്കിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് ബൈക്കിൽ നിന്നും തെറിച്ചുവീണ് നടുവിൽക്കര സ്വദേശി തിരിയേടത്തു വീട്ടിൽ സുഷിൽ (31) ന് പരിക്കേറ്റു. ഇയാളെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ എത്തിച്ചു. രാവിലെ അഞ്ചു മണി യോടെയായിരുന്നു അപകടം.
ഇതേസമയം ആറാട്ട് പുഴ ഉൽസവം കണ്ട് മടങ്ങുകയായിരുന്ന സുഷിലിന്റെ സഹോദരൻ സുനിൽ (29) ന് തൃപയാർ ക്ഷേത്രത്തിന് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടു പരിക്കേറ്റ സുനിലിനെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



