PUDUKAD-NEWS-PUTHUKAD-NEWS

ദീപാലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.

തിരുവനന്തപുരം : ദീപാലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പാലോട് ആണ് സംഭവം. പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. ലൈറ്റ് സ്ഥാപിക്കുന്നതിനിടെ സനുവിന് വൈദ്യുതാഘാത മേൽക്കുകയായിരുന്നു. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Spread the love
See also  26-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top