ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുചേലദിനത്തെ വരവേറ്റു കൊണ്ട് കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും നടത്തി. മഞ്ജുളാൽ പരിസരത്ത് ഭക്തജന നിറവിൽ അവിൽ പൊതികൾ പ്രാർത്ഥനാപൂർവം പരസ്പരം കൈമാറി.
കുചേല വേഷവുമായി ഏറ്റു വാങ്ങി പ്രാർത്ഥനയോടെ താളനിബിഡമായി നാമ ജപവുമായി ഗുരുവായൂരപ്പ സന്നിധിയിലേക്ക് വിളബരഗാഥയുമായി ഗണപതി ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ കൃഷ്ണവേഷധാരി ഓടകുഴലുമായി ഓടി എത്തുകയും ക്ഷേത്ര തിരുമുറ്റത്തെയ്ക്ക് ആനയിക്കുകയും ചെയ്തു. തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വീകരിച്ച് ക്ഷേത്ര തിരുമുറ്റത്ത് സംഭരിയ്ക്കുവാൻ വെച്ച കുട്ടകങ്ങളിൽ അവിൽ പൊതികൾ സ്ഥീകരിച്ച് വരിവരിയായി നിക്ഷേപിച്ചു. തുടർന്ന് നേരത്തെ ഭക്തജനങ്ങളിൽ നിന്ന് ശേഖരിച്ച പത്തോളം അവിൽ ചാക്കുകളും . ഭക്ത്യാധര പൂർവം ഏററു വാങ്ങുകയും ചെയ്തു. സമർപ്പണത്തിന് ശേഷം ക്ഷേത്രകുള പരിസരം കൃഷ്ണ – കുചേലന്മാരും സംഘവും പ്രദക്ഷിണവും നടത്തി പരിസമാപ്തി കുറിച്ചു.
കൂട്ടായ്മ ഭാരവാഹികളായ കെ ടി ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, രവിചങ്കത്ത് , ജയറാം ആലക്കൽ, ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ, ശശി കേനാടത്ത് , രവി വട്ടരങ്ങത്ത്, മുരളി അകമ്പടി, എം ഹരിദാസ്, ഇ യു രാജഗോപാൽ, ബാബു വീട്ടിലായിൽ, വി ബാലകൃഷ്ണൻ നായർ, ടി ദാക്ഷായിണി, രാധാ ശിവരാമൻ, ഉദയ ശ്രീധരൻ, കാർത്തിക കോമത്ത്, ഗീതാ ഹരി, സി രാധാമണി, എം ശ്രീ നാരായണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
<p>The post കുചേലദിനത്തെ വരവേറ്റു കൊണ്ട് ഗുരുവായൂരിൽ കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും first appeared on guruvayoorOnline.com | Guruvayur Temple.</p>


