പൈതൃകം സൈനിക സേവാ സമിതിയുടെ നേതൃത്വത്തിൽ  ഗുരുവായൂരിൽ ‘വിജയ് ദിവസ്’ ആഘോഷിച്ചു 

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാ സമിതിയുടെ നേതൃത്വത്തിൽ ‘വിജയ് ദിവസ്’ ആഘോഷിച്ചു. 1974 ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ  സന്തോഷ സൂചകമായാണ് ഡിസംബർ 16 ‘വിജയ് ദിവസ് ‘ ആഘോഷിച്ചുവരുന്നത്

ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ആദരചടങ്ങ് ലെഫ്റ്റനന്റ് കേണൽ സി കെ ബാബു ഉദ്ഘാടനം ചെയ്തു. ബ്രിഗേടിയർ എൻ എ സുബ്രഹ്മണ്യൻ വൈ എസ് എം .അധ്യക്ഷത വഹിച്ച ചടങ്ങിൽ സെർജന്റ് ജയകൃഷ്ണൻ, സെർജന്റ് മനോജ്‌, ഹവിൽദാർ രവീന്ദ്രനാഥൻ എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

മേജർ പി ജെ സ്റ്റൈജുമാസ്റ്റർ, ടെംപിൾ സ്റ്റേഷൻ എസ് ഐ ഗിരി, കോർഡിനേറ്റർ അഡ്വ രവിചങ്കത്ത് ജനറൽ കൺവീനർ കെ കെ വേലായുധൻ, ട്രഷറർ കെ സുഗതൻ, രക്ഷധികാരി പ്രൊഫ്‌. നാരായണൻ നമ്പൂതിരി, സെക്രട്ടറി മധു കെ നായർ കൺവീനർമാരായ ഡോ കെ ബി പ്രഭാകരൻ, മണലൂർ ഗോപിനാഥ്, ശ്രീകുമാർ പി നായർ  മുരളി അകമ്പടി, ജയൻ കെ മേനോൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, കേണൽ ശാന്തമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിന് മുന്നോടിയായി ഗാന്ധിപ്രതിമക്ക് സമീപം പ്രത്യേകം തെയ്യാറാക്കിയ അമർജ്ജവാൻ സ്ഥൂപത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ്, കുന്നംകുളം ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളിലെ എൻ. സി. സി. കേഡറ്റുകളുടെ പരേഡും മഞ്ജുളാൽ പരിസരത്ത് ഉണ്ടായിരുന്നു.

<p>The post പൈതൃകം സൈനിക സേവാ സമിതിയുടെ നേതൃത്വത്തിൽ  ഗുരുവായൂരിൽ ‘വിജയ് ദിവസ്’ ആഘോഷിച്ചു  first appeared on guruvayoorOnline.com | Guruvayur Temple.</p>

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close