കൊണോലി മാജിക്! ഗുജറാത്തിനെ തകർത്ത് പഞ്ചാബ് കിംഗ്‌സിന് ആവേശത്തുടക്കം

കൊണോലി മാജിക്! ഗുജറാത്തിനെ തകർത്ത് പഞ്ചാബ് കിംഗ്‌സിന് ആവേശത്തുടക്കം

പിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളും ഏകപക്ഷീയമായപ്പോൾ, നാലാം പോരാട്ടം അവസാന ഓവർ വരെ നീണ്ട ആവേശം സമ്മാനിച്ചു. ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ് സീസണിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ പുറത്താകാതെ 72 റൺസെടുത്ത കൂപ്പർ കൊണോലിയാണ് പഞ്ചാബിന്റെ വിജയശില്പി.

163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് ഒരു ഘട്ടത്തിൽ 110-1 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്തായതോടെ പഞ്ചാബ് തകർച്ചയിലേക്ക് നീങ്ങി. 110-2 എന്ന നിലയിൽ നിന്ന് സ്കോർ 118-6 ലേക്ക് കൂപ്പുകുത്തി. നെഹാർ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയ്‌നിസ് എന്നിവർ നിരാശപ്പെടുത്തിയതോടെ തോൽവി മുന്നിൽ കണ്ട പഞ്ചാബിനെ കൂപ്പർ കൊണോലി ഒറ്റയ്ക്ക് വിജയത്തിലെത്തിക്കുകയായിരുന്നു. അവസാന നിമിഷം 5 പന്തിൽ 11 റൺസെടുത്ത സേവിയർ ബാർട്ട്‌ലെറ്റ് കൊണോലിക്ക് മികച്ച പിന്തുണ നൽകി.

Also Read: പരീക്ഷ വേണ്ട ഐപിഎൽ മതി! 15-കാരൻ വൈഭവിന്റെ വെടിക്കെട്ടിൽ ചെന്നൈ തളർന്നു

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് എടുത്തത്.
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (27 പന്തിൽ 39), ജോസ് ബട്‌ലർ (38), ഗ്ലെൻ ഫിലിപ്സ് (25). വിജയകുമാർ വൈശാഖ് മൂന്ന് വിക്കറ്റും യുസ്വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്ത് പഞ്ചാബിനെ വിറപ്പിച്ചു. ജയത്തിലേക്ക് 15 പന്തിൽ 19 റൺസ് വേണ്ടപ്പോൾ മാർക്കോ യാൻസനെ മടക്കി അരങ്ങേറ്റക്കാരൻ അശോക് ശർമയും സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും കൊണോലിയുടെ പോരാട്ടവീര്യം പഞ്ചാബിന് 19.1 ഓവറിൽ വിജയം സമ്മാനിച്ചു.

The post കൊണോലി മാജിക്! ഗുജറാത്തിനെ തകർത്ത് പഞ്ചാബ് കിംഗ്‌സിന് ആവേശത്തുടക്കം appeared first on Express Kerala.

Spread the love
Scroll to Top