
ബേപ്പൂർ മണ്ഡലത്തിൽ പണക്കൊഴുപ്പിന് മുകളിൽ ജനാധിപത്യം വിജയം കാണുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ മണ്ഡലത്തിൽ ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലത്തിലെ വോട്ടർമാരെ പണം കൊടുത്ത് വാങ്ങാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിൽ ഇതിനോടകം തന്നെ മൂന്ന് റൗണ്ട് പര്യടനം പൂർത്തിയാക്കിയതായി മുഹമ്മദ് റിയാസ് വ്യക്തമാക്കി. മാർച്ച് 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി പ്രചാരണത്തിൽ മുന്നിലെത്തിയിരുന്നു. നാട് ആഗ്രഹിച്ച വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനം വോട്ടെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Also Read:എന്നും അതിജീവിതയ്‌ക്കൊപ്പം, ഏത് ഉന്നതനായാലും നടപടി; സജി ചെറിയാൻ
യുഡിഎഫ് സ്ഥാനാർത്ഥി തനിക്കെതിരെ വ്യക്തി അധിക്ഷേപമാണ് നടത്തുന്നതെന്ന് റിയാസ് കുറ്റപ്പെടുത്തി. വികസന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം വ്യക്തിപരമായ ആക്രമണങ്ങളിലേക്കാണ് യുഡിഎഫ് നീങ്ങുന്നത്. എന്നാൽ വികസനവും രാഷ്ട്രീയവും മുൻനിർത്തി ജനങ്ങൾ ഇടതുപക്ഷത്തെ നെഞ്ചിലേറ്റുമെന്നും ബേപ്പൂരിലെ വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
The post ബേപ്പൂരിൽ പണത്തിന് മുകളിൽ ജനാധിപത്യം വിജയിക്കും; റെക്കോർഡ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായി മുഹമ്മദ് റിയാസ് appeared first on Express Kerala.




