സുരേഷ് ഗോപിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

സുരേഷ് ഗോപിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

തൃശൂർ ലോക്‌സഭാംഗമായി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. സുരേഷ് ഗോപിക്കെതിരായ തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന അദ്ദേഹത്തിന്റെ വാദം കോടതി തള്ളി. ഹർജിയിൽ വിചാരണ തുടരാമെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റാണ് സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി മതചിഹ്നങ്ങൾ ഉപയോഗിച്ചുവെന്നും മതവികാരം ഇളക്കിവിട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത് ഗുരുതരമായ തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്ന് ഹർജിക്കാരൻ വാദിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങളിൽ നിയമപരമായ നിലനിൽപ്പില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി വിചാരണയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

Also Read:കൊച്ചിയിൽ വിമാന സർവീസുകൾ സജീവം; ഇന്നലെ ഗൾഫ് സെക്ടറിൽ നടത്തിയത് 30 സർവീസുകൾ

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്ന ഈ വിജയത്തെ സംബന്ധിച്ച വിചാരണ വരും ദിവസങ്ങളിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

The post സുരേഷ് ഗോപിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി appeared first on Express Kerala.

Spread the love
Scroll to Top