PUDUKAD-NEWS-PUTHUKAD-NEWS

എൽഡിഎഫ് മുൻ മേയർ എം.കെ. വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

തൃശൂർ : കോൺഗ്രസ് വിട്ട് എൽഡിഫിനു ഒപ്പം ചേക്കേറി മേയറായിരുന്ന തൃശൂർ മേയർ എം.കെ. വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ രാജൻ ജെ പല്ലനു വേണ്ടി പ്രവർത്തിക്കും. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സ്വതത്രനായി മത്സരിച്ച് ജയിച്ച അദ്ദേഹത്തെ ചേർത്താണ് എൽഡിഎഫ് കോർപറേഷൻ ഭരണം സ്വന്തമാക്കിയത്.
നേരത്തെ സുരേഷ് ഗോപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് അടക്കം പലവിധ വിവാദങ്ങൾക്കും വഴിയൊരുങ്ങിയിട്ടും ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണങ്ങൾ നടന്നിട്ടും കൃത്യമായി മറുപടി പറയാതെ ഇരുന്ന അദ്ദേഹം ഇപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്. നേരത്തെയും മാതൃപാർട്ടിയായ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു

Spread the love
See also  11-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top