PUDUKAD-NEWS-PUTHUKAD-NEWS

സ്റ്റാൻഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്

ആമ്പല്ലൂർ: പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ബസിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് വന്ന ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ പിറകിൽ നിന്ന് വന്ന ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.സർവിസ് റോഡിലൂടെ വന്നാണ് ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ടത്. എന്നാൽ ദീർഘദൂര ബസുകൾ ദേശീയപാതയിലൂടെ അമിത വേഗതയിലെത്തി പിറകിലെ വാഹനങ്ങളെ ശ്രദ്ധിക്കാതെ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. ഇത്തരത്തിൽ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസ് ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സ്റ്റാൻഡിന് മുന്നിൽ മൂന്ന് അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ ചത്തീസ്ഗഢ് സ്വദേശി ചികിത്സയിലാണ്.

Spread the love
See also  ഗ്രെയ്സ് ഫെസ്റ്റ് നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top