തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7:40 ഓടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള പാർക്കിംഗ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹം. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. നിലവിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

The post തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി appeared first on Express Kerala.

Spread the love
Scroll to Top