‘പേട്രിയറ്റ്’ ചിത്രത്തിൻ്റെ ട്രെയ്‌ലർ അപ്ഡേറ്റ് എത്തി

‘പേട്രിയറ്റ്’ ചിത്രത്തിൻ്റെ ട്രെയ്‌ലർ അപ്ഡേറ്റ് എത്തി

ലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് തീയതി പുറത്തുവിട്ടു. ഏപ്രിൽ നാലിന് വൈകുന്നേരം ആറ് മണിക്ക് രണ്ട് വ്യത്യസ്ത നഗരങ്ങളിലായി സൂപ്പർതാരങ്ങൾ നേരിട്ടെത്തിയാണ് ട്രെയ്‌ലർ പുറത്തിറക്കുന്നത്. കൊച്ചിയിലെ കവിത തിയേറ്ററിൽ മോഹൻലാലും തൃശൂരിലെ രാഗം തിയേറ്ററിൽ മമ്മൂട്ടിയും ആരാധകർക്കൊപ്പം ചേർന്ന് ഈ ആവേശകരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.

മലയാള സിനിമയിലെ തന്നെ ദൈർഘ്യമേറിയ ട്രെയ്‌ലറുകളിൽ ഒന്നായിരിക്കും പേട്രിയറ്റിന്റേത് എന്നാണ് ലഭിക്കുന്ന സൂചന. 3 മിനിറ്റ് 29 സെക്കൻഡ് റണ്ണിംഗ് ടൈമുള്ള ട്രെയ്‌ലർ ചിത്രത്തിന്റെ ബ്രഹ്മാണ്ഡമായ കാൻവാസിനെ സൂചിപ്പിക്കുന്നു. മുൻപ് പുറത്തിറങ്ങിയ ‘ലൂസിഫർ’, ‘എമ്പുരാൻ’ തുടങ്ങിയ ചിത്രങ്ങളുടെ ട്രെയ്‌ലറുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഒരു ദൃശ്യവിരുന്നായിരിക്കും ഇതെന്ന് ഉറപ്പാണ്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. താൻ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന് ഫഹദ് നേരത്തെ വെളിപ്പെടുത്തിയത് ചിത്രത്തിന് നേരെയുള്ള കൗതുകം വർദ്ധിപ്പിച്ചിട്ടുണ്ട്.

Also Read: അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമൽ

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. ഫാൻസ് നിമിഷങ്ങൾക്കും കൊമേഴ്സ്യൽ ഘടകങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആയിരിക്കും സിനിമയെന്ന് മഹേഷ് നാരായണൻ ഉറപ്പുനൽകുന്നു. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നിവർ സഹനിർമ്മാണം നിർവഹിക്കുന്ന ‘പേട്രിയറ്റ്’, സമീപകാലത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ചലനമായി മാറുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ.

The post ‘പേട്രിയറ്റ്’ ചിത്രത്തിൻ്റെ ട്രെയ്‌ലർ അപ്ഡേറ്റ് എത്തി appeared first on Express Kerala.

Spread the love
Scroll to Top