സ്വര്‍ണവില കുത്തനെ താഴേക്ക്;പവന് 1120 രൂപ കുറഞ്ഞു

സ്വര്‍ണവില കുത്തനെ താഴേക്ക്;പവന് 1120 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1120 രൂപയും കുറഞ്ഞു.ഇനിയും സ്വര്‍ണവില താഴേക്ക് പോകാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രൂപയുടെ മൂല്യം മെച്ചപ്പെട്ടത് സ്വര്‍ണവില കുറയുമെന്ന സൂചന നല്‍കുന്നു. മാത്രമല്ല, പശ്ചിമേഷ്യയില്‍ യുദ്ധം തുടരുമെന്ന അമേരിക്കയുടെ പ്രഖ്യാപനവും സ്വര്‍ണവില കുറയുന്നതിലേക്ക് നയിച്ചു.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 111040 രൂപയാണ് വില. ഒരു ഗ്രാമിന് 13880 രൂപയും. ഇന്നലെ രണ്ട് തവണ സ്വര്‍ണവില കുറഞ്ഞ ശേഷമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 1440 രൂപയും വൈകീട്ട് 1080 രൂപയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 1120 രൂപ കുറയുകയാണ് ചെയ്തത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇനിയും വില കുറഞ്ഞേക്കും.

കേരളത്തില്‍ വെള്ളിയുടെ വിലയില്‍ നേരിയ ഇടിവുണ്ടായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 250 രൂപയായി. പത്ത് ഗ്രാമിന് 2500 രൂപയുമായി.

Spread the love
See also  PUDUKADNEWS.com പുതുക്കാട് റോഡിൽ ഓയിൽ പരന്നു; ബൈക്കുകൾ തെന്നിമറിഞ്ഞ് അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top