വിമാനയാത്ര ഇനി കീശ ചോർത്തും? ഇന്ധന സർചാർജ് കൂട്ടി ഇൻഡിഗോ, ടിക്കറ്റ് നിരക്കിൽ വർധന!

വിമാനയാത്ര ഇനി കീശ ചോർത്തും? ഇന്ധന സർചാർജ് കൂട്ടി ഇൻഡിഗോ, ടിക്കറ്റ് നിരക്കിൽ വർധന!

രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. വിമാന ഇന്ധനത്തിന് ഒരൊറ്റ ദിവസം കൊണ്ട് 25 ശതമാനത്തോളം വില ഉയർന്ന സാഹചര്യത്തിലാണ് കമ്പനി ഇന്ധന സർചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്. ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളിൽ ഇത് 900 രൂപ മുതൽ 10,000 രൂപ വരെയായി ഉയരും. വ്യാഴാഴ്ച പുലർച്ചെ മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നതാണ് നിരക്ക് വർധനയ്ക്ക് കാരണമായി ഇൻഡിഗോ ചൂണ്ടിക്കാട്ടുന്നത്.

ആഭ്യന്തര സർവീസുകളിൽ 500 കിലോമീറ്ററിൽ താഴെ ദൂരമുള്ള യാത്രകൾക്ക് 275 രൂപയും 2,000 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 950 രൂപയും അധികം നൽകണം. അന്താരാഷ്ട്ര തലത്തിൽ യുകെ, യൂറോപ്യൻ രാജ്യങ്ങൾ (ഗ്രീസ്, തുർക്കി ഒഴികെ) എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കാണ് സർചാർജ് ഏറ്റവും കൂടുതൽ വർധിപ്പിച്ചിരിക്കുന്നത്. ഇന്ധനവിലയിലുണ്ടായ അപ്രതീക്ഷിത കുതിച്ചുചാട്ടം വിമാനയാത്രക്കാരെ വലിയ രീതിയിൽ ബാധിക്കും. വരും ദിവസങ്ങളിൽ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.

The post വിമാനയാത്ര ഇനി കീശ ചോർത്തും? ഇന്ധന സർചാർജ് കൂട്ടി ഇൻഡിഗോ, ടിക്കറ്റ് നിരക്കിൽ വർധന! appeared first on Express Kerala.

Spread the love
Scroll to Top