
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ തരംഗമുയർത്താൻ ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി തങ്ങളുടെ പുതിയ മോഡലായ റെഡ്മി നോട്ട് 15 SE 5G അവതരിപ്പിച്ചു. റെഡ്മി നോട്ട് 15 5ജി പരമ്പരയിലെ പ്രത്യേക പതിപ്പായി എത്തുന്ന ഈ ഫോണിന്റെ വിൽപന ഏപ്രിൽ 7 മുതൽ ഫ്ലിപ്കാർട്ടിലൂടെയും ഷവോമിയുടെ ഔദ്യോഗിക സ്റ്റോറിലൂടെയും ആരംഭിക്കും. 6 ജിബി റാം വകഭേദത്തിന് 24,999 രൂപയാണ് പ്രാരംഭ വില. ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക വിലക്കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സിന്തറ്റിക് ലെതർ ഫിനിഷോടു കൂടിയ പ്രീമിയം ഡിസൈനാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. വെറും 7.35 മില്ലീമീറ്റർ കനവും 178 ഗ്രാം ഭാരവുമുള്ള ഈ ഫോൺ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്. 6.77 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 3,200 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവ മികച്ച ദൃശ്യാനുഭവം നൽകുന്നു. സ്നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഫോണിന്റെ കരുത്ത്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള ഐപി65, ഐപി66 റേറ്റിംഗുകളും ഇതിനുണ്ട്.
ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സൽ പ്രധാന സെൻസറും 20 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 4K വീഡിയോ റെക്കോർഡിംഗ് സൗകര്യവും ഫോണിലുണ്ട്. ദീർഘനേരം ചാർജ് നിൽക്കുന്ന 5,800 mAh ബാറ്ററിയും 45 വാട്സ് ഫാസ്റ്റ് ചാർജിംഗും സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. കാർബൺ ബ്ലാക്ക്, ക്രിംസൺ റെസർവ്, ഫ്രോസ്റ്റഡ് വൈറ്റ് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
The post സ്റ്റൈലിഷ് ഡിസൈനും കരുത്തൻ ബാറ്ററിയുമായി റെഡ്മി നോട്ട് 15 SE 5G ഇന്ത്യയിലെത്തി…! appeared first on Express Kerala.




