
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യൻ നാവികസേന പൂർണ്ണ സജ്ജമായിരുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി. ആക്രമണം തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ സൈനിക നടപടികൾ നിർത്തിവെക്കാൻ പാകിസ്ഥാൻ അഭ്യർത്ഥിച്ചതിനാലാണ് ഇന്ത്യ പിൻവാങ്ങിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിൽ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് യുദ്ധ് സേവാ മെഡലുകൾ സമ്മാനിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യൻ നാവികസേന തീർത്ത ശക്തമായ പ്രതിരോധം കാരണം പാകിസ്ഥാൻ നാവികസേനയ്ക്ക് അവരുടെ തുറമുഖങ്ങൾക്കോ മക്രാൻ തീരത്തോ ഒതുങ്ങിക്കൂടേണ്ടി വന്നു. യുദ്ധകാലയളവിലുടനീളം അതീവ ആക്രമണോത്സുകമായ നിലപാടാണ് സേന സ്വീകരിച്ചത്.
ഇന്ത്യ ആക്രമണത്തിന് തയ്യാറെടുത്തെന്ന് മനസ്സിലാക്കിയാണ് പാകിസ്ഥാൻ അഭ്യർത്ഥനയുമായി മുന്നോട്ടുവന്നത്. ഈ ഓപ്പറേഷനിലെ പ്രകടനം രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പശ്ചിമ സമുദ്രതീരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനവേളയിൽ സേനയുടെ ഈ കരുത്ത് നേരിട്ട് തെളിയിക്കാൻ സാധിച്ചതായും അഡ്മിറൽ പറഞ്ഞു.
The post അന്ന് ഇന്ത്യ പിൻവാങ്ങിയത് പാകിസ്ഥാൻ അപേക്ഷിച്ചതുകൊണ്ട്; നാവികസേനയുടെ കരുത്ത് വ്യക്തമാക്കി അഡ്മിറൽ ത്രിപാഠി appeared first on Express Kerala.




