PUDUKAD-NEWS-PUTHUKAD-NEWS

നിയമസഭ തിരഞ്ഞെടുപ്പ്; വനിതാ പാർലമെൻ്റുമായി എൽഡിഎഫ്

നിയമസഭ തിരഞ്ഞെടുപ്പ്; വനിത പാർലമെൻ്റുമായി എൽഡിഎഫ്; അധികാരത്തിലുളള സംസ്ഥാനങ്ങളിൽ ഒന്നും ഗ്യാരണ്ടികൾ നടപ്പിലാക്കത്തവരാണ് കേരളത്തിൽ ഗ്യാരണ്ടികൾ പറയുന്നതെന്ന് സി എസ് സുജാത

ഇരിങ്ങാലക്കുട : അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഒന്നും ഗ്യാരണ്ടികൾ നടപ്പിലാക്കാത്തവരാണ് കേരളത്തിൽ ഗ്യാരണ്ടികൾ പറയുന്നതെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത. ഇരിങ്ങാലക്കുട നിയമസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ. ആർ ബിന്ദുവിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി വനിത സംഘടനകളുടെ നേതൃത്വത്തിൽ റാലിയും വനിത പാർലമെൻ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ 3000 രൂപ ക്ഷേമ പെൻഷൻ ഉറപ്പായും നടപ്പിലാക്കും. പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതാണ് എൽഡിഎഫ് നയം. സ്ത്രീകളുടെസുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തിയത് ഇടതുപക്ഷ സർക്കാരാണ്. അത് തുടരുന്നതിന് വീണ്ടും എൽഡി എഫ് അധികാരത്തിൽ വരണമെന്ന് അവർ പറഞ്ഞു. പൂതംക്കുളം മൈതാനിയിൽ നടന്ന യോഗത്തിൽ കേരള മഹിള സംഘം മണ്ഡലം പ്രസിഡൻ്റ് അൽഫോൻസ തോമസ് അധ്യക്ഷയായി . സ്ഥാനാർഥി ഡോ ആർ ബിന്ദു , കേരള മഹിള സംഘം ജില്ല എക്സിക്യൂട്ടിവ് അംഗം കെ എസ് ജയ , സജിത ഷേബർ, വത്സല ബാബു എന്നിവർ പ്രസംഗിച്ചു.

Spread the love
See also  NEWS 14 06 2026 | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top