മലപ്പുറം പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് 4 സ്ത്രീകൾ ചേർന്ന് മർദ്ദിച്ചത്. സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയിൽ വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന അജിത, അശ്വതി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
നേരത്തെ ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ യുവതി ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്തിരുന്നു. ചികിത്സാ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ചാണ് ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രതിഷേധിച്ചു ഐഎംഎ പെരിന്തൽമണ്ണ ഘടകം അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. കുറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ചികിത്സാ പിഴവ് ആരോപിച്ച് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; നാല് സ്ത്രീകൾക്കെതിരെ പരാതി appeared first on Express Kerala.




