ഞാൻ മുസ്ലിമാണ്, മൈതാനത്ത് വിദ്വേഷം വേണ്ട! വംശീയ അധിക്ഷേപങ്ങൾക്ക് ലാമിൻ യമാലിന്റെ മറുപടി

ഞാൻ മുസ്ലിമാണ്, മൈതാനത്ത് വിദ്വേഷം വേണ്ട! വംശീയ അധിക്ഷേപങ്ങൾക്ക് ലാമിൻ യമാലിന്റെ മറുപടി

ജിപ്ത് – സ്പെയിൻ രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ കാണികളിൽ ഒരു വിഭാഗം നടത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സ്പാനിഷ് യുവതാരം ലാമിൻ യമാൽ. ബാഴ്‌സലോണയിലെ ആർസിഡിഇ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയുണ്ടായ വംശീയ അധിക്ഷേപങ്ങൾക്കെതിരെ താരം തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് തുറന്നടിച്ചത്.

“ഞാൻ ഒരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്” എന്ന് കുറിച്ച യമാൽ, എതിർ ടീമിനെ ഉദ്ദേശിച്ചാണെങ്കിൽ പോലും മതത്തെ പരിഹസിക്കുന്നത് അജ്ഞതയും വംശീയതയുമാണെന്ന് വ്യക്തമാക്കി. ഫുട്ബോൾ ആസ്വദിക്കാനുള്ളതാണെന്നും മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കാനുള്ളതല്ലെന്നും 18-കാരനായ താരം ഓർമ്മിപ്പിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോഴും ഇടവേളകളിൽ താരങ്ങൾ പ്രാർത്ഥിക്കുമ്പോഴും ഒരു വിഭാഗം കാണികൾ അധിക്ഷേപം തുടർന്നിരുന്നു.

Also Read:മലയാളി പോരാട്ടം ചേപ്പോക്കിൽ; സഞ്ജു സാംസൺ ഫോമിലേക്ക് തിരിച്ചെത്തുമോ?

സംഭവത്തിൽ കാറ്റാലൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യ മുദ്രാവാക്യം ഉയർന്നപ്പോൾ തന്നെ മത്സരം തടയേണ്ടതായിരുന്നുവെന്ന് കാറ്റാലൻ കായിക മന്ത്രി ബെർണീ അലവറസ് പറഞ്ഞു. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്കിനെ അദ്ദേഹം വിമർശിച്ചു. ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷനും സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.

The post ഞാൻ മുസ്ലിമാണ്, മൈതാനത്ത് വിദ്വേഷം വേണ്ട! വംശീയ അധിക്ഷേപങ്ങൾക്ക് ലാമിൻ യമാലിന്റെ മറുപടി appeared first on Express Kerala.

Spread the love
Scroll to Top