ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കി സിബിഎസ്‌ഇ; 9,10 ക്ലാസുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം

ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കി സിബിഎസ്‌ഇ; 9,10 ക്ലാസുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം

ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ് ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും.

ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്‌ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം.2026-27 അധ്യയന വര്‍ഷം മുതല്‍ 9-ാം ക്ലാസ്സില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇത് ബാധകമാകുക. ഈ ബാച്ച്‌ ആയിരിക്കും 2028-ല്‍ പുതിയ രീതിയിലുള്ള ബോര്‍ഡ് പരീക്ഷകള്‍ ആദ്യമായി എഴുതുക. നിലവിലെ രീതിയില്‍ രണ്ട് ഭാഷകള്‍ മാത്രം പഠിക്കുന്നതിന് പകരം, പത്താം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തിരുന്നു.പുതിയ പരിഷ്‌കാരം അനുസരിച്ച്‌, ഭാഷാ വിഷയങ്ങളെ മൂന്ന് തലങ്ങളായി തിരിച്ചിരിക്കുന്നു: ഇത് ആറാം ക്ലാസ് മുതല്‍ ആയിരിക്കും ആരംഭിക്കുക. ഈ ബാച്ച്‌ വിദ്യാര്‍ഥികള്‍ 2031-ല്‍ ബോര്‍ഡ് പരീക്ഷ എഴുതുമ്പോഴായിരിക്കും പരീക്ഷാ രീതി പൂര്‍ണ്ണമായും മാറുന്നതും ത്രിഭാഷാ പദ്ധതി പൂര്‍ണ്ണമായി നടപ്പിലാകുകയും ചെയ്യുക.

Spread the love
See also  വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം; സഹോദരൻ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തല്‍; അറസ്റ്റ് ചെയ്ത് പോലീസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top