ഗുരുവായൂർ: നഗരസഭ ഒരുക്കിയ ക്രിസ്മസ് ട്രീയിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഉപയോഗിച്ചതിനെതിരെ യു.ഡി.എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ആദ്യ കൗൺസിൽ യോഗം കഴിഞ്ഞ ഉടൻ യുഡിഎഫ് കൗൺസിലർമാർ പ്രത്യേക യോഗം ചേർന്ന് നഗരസഭാ സെക്രട്ടറിയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചു.
പൊതു ഇടങ്ങളിൽ ഇത്തരം അലങ്കാരങ്ങൾ ഒരുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി പേർ എത്തുന്ന സ്ഥലങ്ങളിൽ മദ്യവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങൾ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ പ്രതിഫലിപ്പിക്കേണ്ടതാണെന്നും, നഗരസഭയുടെ നടപടി പരിഗണനാരഹിതവും ഉത്തരവാദിത്വരഹിതവുമാണെന്നുമാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും, വിവാദ അലങ്കാരം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
<p>The post ഒഴിഞ്ഞ മദ്യക്കുപ്പികളാൽ ക്രിസ്മസ് ട്രീ; നഗരസഭയുടെ അലങ്കാരത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധം first appeared on guruvayoorOnline.com | Guruvayur Temple.</p>


