ധനകാര്യ സ്ഥാപനത്തിന്റെ ചില്ലുവാതിൽ പൊളിച്ച് മോഷണശ്രമം; പ്രതി അറസ്റ്റിൽ

ധനകാര്യ സ്ഥാപനത്തിന്റെ ചില്ലുവാതിൽ പൊളിച്ച് മോഷണശ്രമം; പ്രതി അറസ്റ്റിൽ

എടമുട്ടത്തെ പൂട്ടി കിടക്കുന്ന ധനകാര്യ സ്ഥാപനത്തിൽ മോഷണം നടത്തുന്നതിനായി അതിക്രമിച്ച് കയറി  സ്ഥാപനത്തിന്റെ ചില്ല് വാതിൽ പൊളിച്ച  സംഭവത്തിൽ സ്റ്റേഷൻ റൗഡിയായ വലപ്പാട് വട്ടപ്പരത്തി കരേപറമ്പിൽ വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിനെ (34)  തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

ജിതിൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ മൂന്ന് വധശ്രമകേസും  ഏഴ് അടിപിടികേസും കാപ്പ നിയമ പ്രകാരം നാടു കടത്തിയിട്ടുള്ളതും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ,  സബ്ബ് ഇൻസ്പെക്ടർ എബിൻ, ജി എസ് ഐ സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ സോഷി, സിവിൽ പോലീസ് ഓഫീസർമാരായ മൺസൂർ, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നറിയാം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top