ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂരിൽ ആർട്ടിസ്റ്റ് നന്ദൻപിള്ള ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ഭഗവത്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിത വിജയം നേടുവാൻ അവസര ‘മൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ് ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂർ കണ്ണന്റെ പ്രിയ ചിത്രകാരൻ ആർട്ടിസ്റ്റ് നന്ദൻപിള്ള ഉദ്ഘാടനം ചെയ്യും. 

ഡിസംബർ 27 ന് ഗുരുവായൂർ നഗരസഭ  ടൌൺ ഹാളിൽ രാവിലെ 10 മണിക്ക് തുടങ്ങുന്ന ചടങ്ങ് ഗീതാപഥ് ട്രസ്റ്റി സേതുലക്ഷ്മി കൃഷ്ണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ആദ്ധ്യാത്മിക ആചാര്യൻ ഗുരു ശ്രേഷ്ഠ എ കെ ബി നായർ, കാലടി ശ്രീരാമകൃഷ്ണാശ്രമത്തിലെ ബ്രഹ്മപരാനന്ദജി മഹരാജ്, ചാക്യാർ കൂത്തിലെ കർണ്ണൻ ഡോ എടനാട് രാജൻ നമ്പ്യാർ തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തും. പദ്ധതി അവതരണം ലീഗൽ സർവീസ് അതോറിറ്റി സീനിയർ പാനൽ അഭിഭാഷക രമാദേവിയും, ആശംസ ഡോ ലേഖ പിള്ളയും, സ്വാഗതം അഞ്ജന ശിവനും, നന്ദി ഗീതാപഥ് ഉപദേശക സമിതി അംഗം അരുൺകുമാർ അജയും നടത്തും. ഉച്ചതിരിഞ്ഞ് രണ്ട് മണിമുതൽ സമ്പൂർണ ഗീതാ പാരായണവും, ഗീതാ സമർപ്പണവും നടക്കും. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും ചായ സൽക്കാരവും ഉണ്ടാവും. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 88913 72292 ൽ വിളിക്കാവുന്നതാണ്.

<p>The post ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂരിൽ ആർട്ടിസ്റ്റ് നന്ദൻപിള്ള ഉദ്ഘാടനം ചെയ്യും. first appeared on guruvayoorOnline.com | Guruvayur Temple.</p>

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close