PUDUKAD-NEWS-PUTHUKAD-NEWS

‘കരയിപ്പിച്ച് കളഞ്ഞല്ലോ ചേട്ടാ’ ; വാഴ 2വിൽ ബിജുക്കുട്ടൻ തന്നെ ‘സ്റ്റാർ’

യുവാക്കൾക്കിടയിൽ ഏറെ പ്രചാരം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം, വാഴ 2ന് വേണ്ടി കാത്തിരുന്ന ആരാധകർക്ക് ഒരു വിരുന്ന് തന്നെ ഒരുക്കിയിക്കയാണ് നവാ​ഗത സംവിധായകൻ സവിൻ ഷാ. സോഷ്യൽ മീഡിയ അടക്കി വാഴുന്ന നാലു യുവാക്കൾ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് വാഴ 2ന്. എന്നാൽ, ഏപ്രിൽ 2ന് ചിത്രം റിലീസ് ചെയ്തതോടെ കൈയടി വാരിക്കൂട്ടുകയാണ് മലയാളികളുടെ സ്വന്തം ബിജുക്കുട്ടൻ.

കോമഡി താരമെന്ന ലേബലിൽ നിന്ന് ബിജുക്കുട്ടന്റെ മാറ്റം കൂടിയാണ് ചിത്രത്തിലൂടെ സംഭവിക്കുന്നതെന്ന് പുറത്തു വരുന്ന പ്രതികരണം വ്യക്തമാക്കുന്നുണ്ട്. ബിജുക്കുട്ടൻ അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചു കളഞ്ഞു എന്നാണ് ചിത്രം കണ്ടിറങ്ങിയ ആരാധകർ ഒന്നടങ്കം വ്യക്തമാക്കുന്നത്.

പിളേളരെല്ലാം നന്നായി അഭിനയിച്ചെങ്കിലും ഇരുത്തം വന്ന പ്രകടനമായിരുന്നു ബിജുക്കുട്ടന്റേതെന്ന് ആണ് പുറത്തു വരുന്ന പ്രതികരണം. ആ പടക്കം പൊട്ടുന്ന സീനിൽ കുഞ്ഞു വിനായകിനേയും ബിജുക്കുട്ടനേയും ആ പാട്ടിന്റെ അകമ്പടിയോടെ കണ്ടപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ലെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ചേട്ടാ ശരിയ്ക്കും കരഞ്ഞുപോയി, ശരിയ്ക്കും അച്ഛനും മകനുമായി തോന്നിയെന്ന് മറ്റൊരു കമന്റ്

താരത്തിനൊപ്പം തന്നെ മകനായി വേഷമിട്ട സോഷ്യൽ മീഡിയ താരം വിനായകനും കൈയടി നേടുന്നുണ്ട്. കണ്ടന്റ് ക്രിയേറ്റ‍ർ എന്ന നിലയിൽ എല്ലാവർക്കും സുപരിചിതനായ വ്യക്തിയാണ് എങ്കിലും സിനിമയിലേക്കുള്ള വിനായകിന്റെ ആദ്യ ചുവടുവയ്പ്പ് കൂടിയാണ് ചിത്രം. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ് , വിനായക്, അമീൻ തുടങ്ങിയ ഒരുപറ്രം നവാ​ഗത താരങ്ങൾക്കൊപ്പം സുധീഷ്, ബിജുക്കുട്ടൻ, വിജയ് ബാബു, അജു വർ​ഗീസ്, അൽഫോൺസ് പുത്രൻ എന്നിങ്ങനെ ഒരു വലിയ താരനിരയും അണിനിരക്കുന്നുണ്ട് ചിത്രത്തിൽ.

Spread the love
See also  യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തു ; പടിയൂരിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി കോൺഗ്രസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top