റോഡിൽ വീണ മരത്തിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

റോഡിൽ വീണ മരത്തിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

കയ്പമംഗലം ബീച്ച് പുനക്കചാലിൽ റോഡിന് കുറുകെ വീണ് കിടന്നിരുന്ന മരത്തിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കഴിമ്പ്രം സ്വദേശി നരിക്കുഴിപറമ്പിൽ താഹ (45) ക്കാണ് പരിക്കേറ്റത്. ഇയാളെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. 

റോഡിൽ മരം കണ്ടതിനെ തുടർന്ന് ബ്രേക്ക് ചെയ്ത് വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും മരത്തിലിടിച്ച ബൈക്ക് മരത്തിന് മുകളിലൂടെ കടന്ന് മറിയുകയായിരുന്നുവെന്ന് പറയുന്നു. എതിർദിശയിൽ നിന്നും വന്നിരുന്ന കാർ യാത്രക്കാരാണ് സംഭവം പോലീസിൽ അറിയിച്ച് പരി ക്കേറ്റ ആളെ ആശുപത്രിയിൽ എത്തിച്ചത്. നാട്ടികയിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയിട്ടുണ്ട്.

Spread the love
See also  കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും കൂടല്‍മാണിക്യം ദേവസ്വവുമായി ചര്‍ച്ച ചെയ്തുവേണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top