ക്രിമിനൽ കേസ് പ്രതികളെ കാപ്പ ചുമത്തി ജയിലിലാക്കി

ക്രിമിനൽ കേസ് പ്രതികളെ കാപ്പ ചുമത്തി ജയിലിലാക്കി

നിരവധി  ക്രിമിനൽക്കേസിലെ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലാക്കി.

ആളൂർ സ്വദേശി പൊൻമിനിശ്ശേരി വീട്ടിൽ  ജിന്റോ (39), പുത്തൻചിറ പുളിയിലകുന്ന് സ്വദേശി കാക്കനാടൻ വീട്ടിൽ  സനീഷ് (40)  എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ്  കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കും. 

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ  നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ  ആണ്  പ്രതികളെ ആറ് മാസക്കാലത്തേക്ക് ജയിലിലാക്കുന്നതിനുള്ള കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ജിന്റോ ആളൂർ, മാള, കൊടകര, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

സനീഷ്  മാള, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമകേസിലും മൂന്ന് അടിപിടികേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top