
കർണാടകയിലെ കുടഗിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് സ്വദേശിനിയായ യുവതിയെ കാണാതായി. നാദാപുരം സ്വദേശി ശരണ്യയെയാണ് (28) കഴിഞ്ഞ മൂന്ന് ദിവസമായി വനമേഖലയിൽ കാണാതായത്. എറണാകുളത്ത് സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രക്കിങ്ങിനായി കുടഗിലെത്തിയത്.
ഏപ്രിൽ രണ്ടാം തീയതി കുടഗിലെ പ്രശസ്തമായ തടിയന്റെ മോൾ മലയിലാണ് ശരണ്യ ട്രക്കിങ്ങിനായി എത്തിയത്. മലകയറുന്നതിനിടെ തനിക്ക് വഴിതെറ്റിയതായി ഉച്ചയോടെ ശരണ്യ തന്റെ താമസസ്ഥലത്തേക്ക് വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം യുവതിയെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് കർണാടക പൊലീസും വനംവകുപ്പും സംയുക്തമായി വനമേഖലയിൽ തിരച്ചിൽ നടത്തിവരികയാണ്.
The post കുടഗിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; മൂന്ന് ദിവസമായി തിരച്ചിൽ തുടരുന്നു appeared first on Express Kerala.




