കൊള്ള ഇടതുപക്ഷത്തിന്റേത്, ചരട് കോൺഗ്രസിന്റേത്! ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി

കൊള്ള ഇടതുപക്ഷത്തിന്റേത്, ചരട് കോൺഗ്രസിന്റേത്! ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി

കേരളം വോട്ടെടുപ്പിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ശബരിമലയിലെ സ്വർണ്ണക്കൊള്ള മുഖ്യ പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടത് സർക്കാരിന്റെ കാലത്താണ് കൊള്ള നടന്നതെങ്കിലും ഇതിന്റെ പിന്നിലെ കറുത്ത കൈകൾ കോൺഗ്രസ് നേതാക്കളുടേതാണെന്ന് അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ പവിത്രത തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ ക്ഷേത്രത്തെ കൊള്ളയടിക്കുകയാണ്. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഒരു പ്രത്യേക പാറ്റേൺ ഉണ്ടെന്നും ഇടതുപക്ഷവും കോൺഗ്രസും ഇതിൽ പങ്കാളികളാണെന്നും മോദി പറഞ്ഞു. ഹിന്ദു വിശ്വാസങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരാണ് ഇടതുപക്ഷമെന്നും, അതുകൊണ്ടാണ് ശബരിമല സ്വർണ്ണക്കൊള്ള കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തയ്യാറാകാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: കുടഗിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; മൂന്ന് ദിവസമായി തിരച്ചിൽ തുടരുന്നു

കോൺഗ്രസ് നേതാക്കൾ ഹിന്ദുക്കളുടെ അഭ്യുദയകാംക്ഷികളാണെന്ന് അഭിനയിച്ച് നാടകം കളിക്കുകയാണ്. ക്ഷേത്ര സംബന്ധമായ വിഷയങ്ങളെ അവർ എന്നും അവഗണിച്ചിട്ടേയുള്ളൂ. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നാൽ വിശ്വാസികളെ വഞ്ചിച്ചവർക്കും ക്ഷേത്രം കൊള്ളയടിച്ചവർക്കും കർശന ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അയ്യപ്പ ഭക്തരുടെ കോപത്തിൽ നിന്ന് ഇവർക്ക് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post കൊള്ള ഇടതുപക്ഷത്തിന്റേത്, ചരട് കോൺഗ്രസിന്റേത്! ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി appeared first on Express Kerala.

Spread the love
Scroll to Top