മണിക്കൂറിൽ 154 കിലോമീറ്റർ! അഹമ്മദാബാദിൽ തീ തുപ്പി അശോക് ശർമ്മ; രാജസ്ഥാനെതിരെ റെക്കോർഡ് പ്രകടനം

മണിക്കൂറിൽ 154 കിലോമീറ്റർ! അഹമ്മദാബാദിൽ തീ തുപ്പി അശോക് ശർമ്മ; രാജസ്ഥാനെതിരെ റെക്കോർഡ് പ്രകടനം

പിഎൽ 2026 സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസിന്റെ യുവ പേസർ അശോക് ശർമ്മ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. അഹമ്മദാബാദിൽ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന ആവേശകരമായ മത്സരത്തിലാണ് 23-കാരനായ താരം തന്റെ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മത്സരത്തിന്റെ 16-ാം ഓവറിലെ അവസാന പന്തിൽ മണിക്കൂറിൽ 154 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ അശോക്, ആൻറിച്ച് നോർക്കിയയുടെ ഈ സീസണിലെ റെക്കോർഡ് മറികടന്നു. ഇതേ ഓവറിൽ തന്നെ 150.7 കിലോമീറ്റർ വേഗതയിലും താരം പന്തെറിഞ്ഞിരുന്നു. 2022-ൽ കെകെആറിലൂടെ ഐപിഎല്ലിലെത്തിയ അശോകിനെ 2026 ലേലത്തിൽ 90 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.

അശോക് ശർമ്മയുടെ മിന്നും പ്രകടനം ചർച്ചയായെങ്കിലും മത്സരത്തിൽ ആറ് റൺസിന്റെ ആവേശകരമായ വിജയം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. രാജസ്ഥാൻ ഉയർത്തിയ 211 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഗുജറാത്തിനായി സായ് സുദർശൻ 44 പന്തിൽ 73 റൺസുമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു സുദർശന്റെ ഇന്നിങ്സ്.

Also Read:ലോകം ഇവന്റെ കാൽക്കീഴിലാകും; വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടി ജോസ് ബട്‌ലർ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ, യശ്വസി ജയ്‌സ്വാളിന്റെയും ധ്രുവ് ജുറലിന്റെയും തകർപ്പൻ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് 210 റൺസ് അടിച്ചുകൂട്ടിയത്. ജയ്‌സ്വാൾ 36 പന്തിൽ 55 റൺസ് നേടിയപ്പോൾ, 42 പന്തിൽ അഞ്ച് സിക്‌സറുകളും അഞ്ച് ഫോറുകളുമടക്കം 75 റൺസ് വാരിക്കൂട്ടിയ ജുറലാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ബൗളിംഗിൽ അശോക് ശർമ്മ തിളങ്ങിയെങ്കിലും ബാറ്റിംഗിലെ ഒത്തിണക്കം രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

The post മണിക്കൂറിൽ 154 കിലോമീറ്റർ! അഹമ്മദാബാദിൽ തീ തുപ്പി അശോക് ശർമ്മ; രാജസ്ഥാനെതിരെ റെക്കോർഡ് പ്രകടനം appeared first on Express Kerala.

Spread the love
Scroll to Top