എൽഡിഎഫിന്റെ സ്ഥിരം ശൈലി; കിറ്റ് വിവാദം തള്ളി പത്മജ വേണുഗോപാൽ

എൽഡിഎഫിന്റെ സ്ഥിരം ശൈലി; കിറ്റ് വിവാദം തള്ളി പത്മജ വേണുഗോപാൽ

തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തു എന്ന ആരോപണത്തെ തള്ളി എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് എൽഡിഎഫിന്റെ പണ്ടേയുള്ള ശീലമാണെന്ന് അവർ പറഞ്ഞു.

വോട്ടിന് വേണ്ടി കിറ്റ് നൽകിയെന്ന വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്നും ചെയ്യാത്ത കാര്യങ്ങളിൽ എങ്ങനെ മറുപടി പറയുമെന്നും പത്മജ ചോദിച്ചു. തൃശൂർ ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരം 18 ഇനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു എന്നാണ് സിപിഎം പരാതിപ്പെട്ടത്.

Also Read: കെ.സി വേണുഗോപാലിന്റെ മാനനഷ്ടക്കേസ്; ഹരിയാന സ്വദേശിക്കെതിരെ നിയമനടപടി

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയതായും സിപിഎം പ്രവർത്തകർ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം എന്തെങ്കിലും വിവാദം ഉണ്ടാക്കുക എന്നത് എൽഡിഎഫിന്റെ സ്ഥിരം പരിപാടിയാണ്. ഈ കിറ്റ് വിവാദവും അതിന്റെ ഭാഗം മാത്രമാണ് പത്മജ വേണുഗോപാൽ വ്യക്തമാക്കി.

The post എൽഡിഎഫിന്റെ സ്ഥിരം ശൈലി; കിറ്റ് വിവാദം തള്ളി പത്മജ വേണുഗോപാൽ appeared first on Express Kerala.

Spread the love
Scroll to Top