വയനാടിന്റെ പേരിൽ കൊള്ളയടിക്കാൻ നീക്കം; കോൺഗ്രസിന്റേത് കള്ളക്കണക്കെന്ന് എം. സ്വരാജ്

വയനാടിന്റെ പേരിൽ കൊള്ളയടിക്കാൻ നീക്കം; കോൺഗ്രസിന്റേത് കള്ളക്കണക്കെന്ന് എം. സ്വരാജ്

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നടത്തിയ പണപ്പിരിവിൽ വലിയ ക്രമക്കേട് നടന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് ആരോപിച്ചു. ആപ്പ് വഴി പിരിവ് നടത്തിയിട്ടും വെറും 5 കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് പറയുന്നത് വിശ്വസനീയമല്ല. ഒരു യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ അത്ര പോലും സംഘടനാശേഷി കോൺഗ്രസിനില്ലെന്ന് സ്വരാജ്  ആരോപിച്ചു. ദുരന്തത്തെ മറയാക്കി കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആകെ ലഭിച്ചത് 5,38,21,632 രൂപയാനിന്നും ഇത് കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടിലാണുള്ളതെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ കോൺഗ്രസിനെതിരെ സൈബർ ഇടങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത് എന്ന് പരാതിയിൽ പറയുന്നു.

The post വയനാടിന്റെ പേരിൽ കൊള്ളയടിക്കാൻ നീക്കം; കോൺഗ്രസിന്റേത് കള്ളക്കണക്കെന്ന് എം. സ്വരാജ് appeared first on Express Kerala.

Spread the love
Scroll to Top