സ്ത്രീധനത്തിന്റെ പേരിൽ ക്രൂരത; അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരത; അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി

ർണാടകയിലെ ശിവമൊഗ്ഗയിൽ സ്ത്രീധനത്തിന്റെ പേരിൽ അഞ്ച് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ശ്വേത (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്വേതയുടെ ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഭർത്താവിന്റെ സഹോദരൻ ഹേമന്ത്, ഹേമന്തിന്റെ ഭാര്യ ദിവ്യ എന്നിവരെ സോറബ പോലീസ് അറസ്റ്റ് ചെയ്തു.

2020-ലായിരുന്നു ഹൊഡബട്ടെ സ്വദേശിയായ നവീനും ശ്വേതയും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്. രണ്ടാമതും ഗർഭിണിയായ ശ്വേത അഞ്ചാം മാസത്തിലേക്ക് കടന്നതോടെയാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം ഭർതൃവീട്ടുകാർ കടുപ്പിച്ചത്. ആവശ്യപ്പെട്ട സ്ത്രീധനം പൂർണ്ണമായി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും ക്രൂരതയും. മാർച്ച് 30-ന് വീട്ടിൽ വെച്ച് ശ്വേതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

Also Read:മദ്യക്കുപ്പിയിലെ ക്യൂആർ കോഡ് ചതിച്ചു; യുവാവിനെ കൊന്ന് കത്തിച്ച ഭാര്യയും കാമുകനും പിടിയിൽ

ശ്വേതയുടെ മൃതദേഹം ഏപ്രിൽ രണ്ടിന് സംസ്കരിച്ചു. ചടങ്ങുകൾ കഴിഞ്ഞ ഉടൻ തന്നെ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ നടത്തിയ ഈ കൊലപാതകത്തിൽ ശ്വേതയുടെ മാതാപിതാക്കൾ നീതിക്കായി കേഴുകയാണ്. അനാഥയായ നാല് വയസ്സുകാരിക്കും ഗർഭസ്ഥ ശിശുവിനും നീതി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനുമാണ് സോറബ പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

The post സ്ത്രീധനത്തിന്റെ പേരിൽ ക്രൂരത; അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി appeared first on Express Kerala.

Spread the love
Scroll to Top