PUDUKAD-NEWS-PUTHUKAD-NEWS

കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പങ്കെടുത്ത റോഡ് ഷോ കൊടുങ്ങല്ലൂരിൽ ജനസാഗരമാക്കി

കൊടുങ്ങല്ലൂർ തെക്കേ നടയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ചന്തപ്പുര ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വാദ്യമേളങ്ങളും കലാരൂപങ്ങളും അകമ്പടി സേവിച്ച റോഡ് ഷോയിൽ പുഷ്പലംകാരം ചെയ്ത തുറന്ന വാഹനത്തിലാണ് കേന്ദ്രമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തത്.

നൂറുകണക്കിന് സ്ത്രീകളും കുട്ടികളും മുതിർന്നവരും മന്ത്രിയെ കാണാൻ വഴിയോരങ്ങളിൽ കാത്തുനിന്നു. കേന്ദ്ര മന്ത്രി നിർമല സീതാരാമൻ എൻ ഡി എ സ്ഥാനാർത്ഥി ഡോ: വർഗീസ് ജോർജ് ബി ജെ പി തൃശൂർ സൗത്ത് ജില്ല പ്രസിഡന്റ് എ ആർ ശ്രീകുമാർ,,ബി ജെ പി മണ്ഡലം പ്രസിഡന്റ് ഇ ആർ ജിതേഷ്, ബി ഡി ജെ എസ് ജില്ല പ്രസിഡന്റ് പി കെ രവീന്ദ്രൻ എന്നിവർ തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്.

ബി ജെ പി തൃശൂർ സൗത്ത് ജില്ല സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ. ട്രഷാർ കെ ആർ വിദ്യാസാഗർ, ടി ജെ ജമി, പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ, ഒ എൻ ജയദേവൻ, പ്രജീഷ് ചള്ളിയിൽ, രശ്മി ബാബു തുടങ്ങിയവർ നേതൃത്വം നൽകി

Spread the love
See also  സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top