
പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തനിക്കെതിരെ നടക്കുന്ന അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അങ്ങേയറ്റം അശ്ലീലവും മോശവുമായ ഭാഷയിലാണ് സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ പ്രചാരണം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ എൻ.ഡി.എ നടത്തുന്ന ശക്തമായ മുന്നേറ്റത്തിൽ പരിഭ്രാന്തരായവരാണ് ഇത്തരം വ്യക്തിഹത്യകൾക്ക് പിന്നിലെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
വിദേശത്ത് ജോലി ചെയ്യുന്നവരടക്കം ഈ സൈബർ ആക്രമണങ്ങളിൽ പങ്കാളികളാണെന്നും കുറ്റക്കാരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പ്രവാസികളായ കുറ്റവാളികളെപ്പോലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.
The post സൈബർ ആക്രമണത്തിനെതിരെ ശോഭാ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി appeared first on Express Kerala.




