PUDUKAD-NEWS-PUTHUKAD-NEWS

നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്റെ പേഴ്സണൽ സ്റ്റാഫ് അസ്ഹർ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃപ്രയാർ: എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്റെ പേഴ്സണൽ സ്റ്റാഫ് അസ്ഹർ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗീതാ ഗോപിക്കെതിരെ പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടത്തിയ വാട്സ്ആപ്പ് സന്ദേശം ഇയാളുടെ ഫോണിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇവർ ഇറക്കിയ ചോദ്യാവലിയിൽ ജാതീയ അധിഷേപം ഉണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഗീത ഗോപി പരാതി നൽകിയിരുന്നു. പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ഇരിങ്ങാലക്കുടയിലെ റൂറൽ എസ്പി ഓഫീസിൽ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിഷേപം നടക്കുന്നു എന്ന പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു അസ്ഹർ മജീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് കൊടുങ്ങല്ലൂരെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചേർപ്പ് സ്റ്റേഷനിൽ ജിഡി ചാർജ് അറിയാതെ മൊബൈൽ ഫോൺ കൊണ്ടുപോയ കേസിലും അസ്ഹർ മജീദിനെ പ്രതിയാക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അസ്ഹറിനെ റിമാൻഡ് ചെയ്തു.. അസ്ഹർ മജീദിന്റെ അറസ്റ്റിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷന് മുമ്പിൽ സി സി മുകുന്ദൻ പ്രതിഷേധിച്ചു. അറസ്റ്റ് അന്യായമാണെന്ന് സി.സി. മുകുന്ദൻ പറഞ്ഞു.

Spread the love
See also  അടിയന്തരാവസ്ഥയുടെ വാർഷിക ദിനാചരണത്തിൽ ജയിൽവാസം അനുഭവിച്ചവർക്ക് ആദരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top