സംസ്ഥാനത്ത് ശമ്പള പരിഷ്കരണ നടപടികൾക്ക് തുടക്കം; കമ്മീഷൻ പ്രവർത്തനം നിയമസഭാ സമുച്ചയത്തിൽ

സംസ്ഥാനത്ത് ശമ്പള പരിഷ്കരണ നടപടികൾക്ക് തുടക്കം; കമ്മീഷൻ പ്രവർത്തനം നിയമസഭാ സമുച്ചയത്തിൽ

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായി നിയോഗിച്ച പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അധ്യക്ഷനായ കമ്മീഷൻ, മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അഡ്വ. എം. രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളായ സമിതിയിൽ ശോഭ വി.ആർ. സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ധനകാര്യ വകുപ്പിൽ നിന്നുള്ള പന്ത്രണ്ട് ജീവനക്കാരുടെ സേവനവും കമ്മീഷൻ്റെ സുഗമമായ നടത്തിപ്പിനായി ലഭ്യമാക്കിയിട്ടുണ്ട്.

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ, സർവീസ് സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും വിവരങ്ങളും ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ കമ്മീഷൻ തയ്യാറാക്കിക്കഴിഞ്ഞു. ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഈ പ്രൊഫോമ ലഭ്യമാക്കുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനുള്ള ദ്രുതഗതിയിലുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കമ്മീഷൻ അറിയിച്ചു.

The post സംസ്ഥാനത്ത് ശമ്പള പരിഷ്കരണ നടപടികൾക്ക് തുടക്കം; കമ്മീഷൻ പ്രവർത്തനം നിയമസഭാ സമുച്ചയത്തിൽ appeared first on Express Kerala.

Spread the love
Scroll to Top