PUDUKAD-NEWS-PUTHUKAD-NEWS

സ്വാതി തിരുനാൾ നൃത്ത സംഗീതോൽസവം ഇരിങ്ങാലക്കുടയിൽ എപ്രിൽ 9 മുതൽ 12 വരെ

നാദോപാസന ഇരിങ്ങാലക്കുട

സ്വാതി തിരുനാൾ നൃത്ത–സംഗീതോത്സവം ഏപ്രിൽ 9 മുതൽ 12 വരെ

ഇരിങ്ങാലക്കുട: നാദോപാസനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്ത–സംഗീതോത്സവം 2026 ഏപ്രിൽ 9 മുതൽ 12 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ കർണാടക സംഗീതം, ജുഗൽബന്ദി, സൂഫി സംഗീതം, ബൗൾ സംഗീതം, ഭരതനാട്യം തുടങ്ങിയവ അവതരിപ്പിക്കും.

അമേരിക്കയിലെ ഷാർലറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാതി തിരുനാൾ സംഗീത സഭയുടെ സഹകരണത്തോടെ അഖിലേന്ത്യാ കർണാടക സംഗീത മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

ഏപ്രിൽ 9 ന് വൈകിട്ട് വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

തുടർന്ന് ഹരീഷ് ശിവരാമകൃഷ്ണനും സംഘവും സംഗീതകച്ചേരി അവതരിപ്പിക്കും.

ഏപ്രിൽ 10 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ജൂനിയർ വിഭാഗത്തിന്റെ മത്സരങ്ങൾ നടക്കും. തുടർന്ന് അഞ്ജന അനിൽ അവതരിപ്പിക്കുന്ന സംഗീതകച്ചേരിയും സഖീർ ഖാനും ഡോ. വിജയഗോപാലും ചേർന്നുള്ള കർണാടക–ഹിന്ദുസ്ഥാനി ജുഗൽബന്ദിയും ഉണ്ടായിരിക്കും.

See also  അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.

ഏപ്രിൽ 11 ന് ഗീതാ ദിനേശനും ശിഷ്യരും അവതരിപ്പിക്കുന്ന സപ്തവീണ സംഗമം, ശാന്തിപ്രിയയുടെ ബൗൾ സംഗീതം, യാസിൻ ഖാന്റെ രാജസ്ഥാനി സൂഫി സംഗീതം എന്നിവ അരങ്ങേറും.

ഏപ്രിൽ 12 ന് വൈകിട്ട് 5 മണിക്ക് മീര നങ്ങ്യാരും സംഘവും ഭരതനാട്യം അവതരിപ്പിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപനസമ്മേളനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. തുടർന്ന് കല്യാണപുരം അരവിന്ദ് (ചെന്നൈ) അവതരിപ്പിക്കുന്ന കർണാടക സംഗീതകച്ചേരിയും ഉണ്ടായിരിക്കും.നവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉൾപ്പെടുത്തിയ എക്സിബിഷനും സംഗീതോൽസവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നാദോപാസന ഭാരവാഹികളായ ഗിരീഷ് കുമാർ, പി. നന്ദകുമാർ, ടി. ഉണ്ണികൃഷ്ണമേനോൻ, ശിവദാസ് പള്ളിപ്പാട്, ദേവദാസ് കെ പി, ആശ സുരേഷ് എന്നിവർ ഇത് സംബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top