PUDUKAD-NEWS-PUTHUKAD-NEWS

നിയമസഭ തിരഞ്ഞെടുപ്പ്; എടതിരിഞ്ഞിയിൽ ഒരുക്കിയത് എഴ് മോഡൽ ബൂത്തുകൾ

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ എടതിരിഞ്ഞിയിൽ ഒരുക്കിയത് എഴ് മോഡൽ ബൂത്തുകൾ

ഇരിങ്ങാലക്കുട : ശ്രദ്ധ നേടി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്‌കൂളിനോടനുബന്ധിച്ചുള്ള ബൂത്തുകൾ . നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്‌കൂളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി എഴ് ബൂത്തുകൾ ആണുളളത് . ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൂടുതൽ ബൂത്തുകൾ ഉള്ള വോട്ടിംഗ് കേന്ദ്രം കൂടിയാണിത് . അത്യാധുനിക സൗകര്യങ്ങളോടൊപ്പം കുടിവെള്ളം , വിശ്രമമുറി, വീൽചെയർ , ടോയ്ലറ്റുകൾ , ആകർഷകമായ അലങ്കാരങ്ങൾ , ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും പ്രത്യേക സൗകര്യങ്ങൾ എന്നിവയോടൊപ്പം ഹരിത ചട്ടങ്ങളും പാലിച്ചാണ് ഇവയെ മോഡൽ ബൂത്തുകൾ ആക്കി മാറ്റിയത് . സെക്ടറൽ ഓഫീസർ പി എസ് സുജിതിൻ്റെ നേത്യത്വത്തിൽ പതിനൊന്ന് അംഗ ബിഎൽഒ മാരും എടതിരിഞ്ഞി വില്ലേജ് ഓഫീസിലെ ജീവനക്കാരും ഹരിത കർമ്മ സേനാംഗങ്ങളും മോഡൽ ബൂത്തുകൾ ഒരുക്കാൻ രംഗത്തുണ്ടായിരുന്നു

Spread the love
See also  നടവരമ്പ് സ്കൂളിൽ  ‘പുസ്തകക്കൂട്ട്’ പരിപാടി സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top