തൃശൂർ ജില്ലയിലെ 13ല്‍ 12 സീറ്റ് വരെ സീറ്റ് എല്‍ഡിഎഫ് നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍

തൃശൂർ ജില്ലയിലെ 13ല്‍ 12 സീറ്റ് വരെ സീറ്റ് എല്‍ഡിഎഫ് നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍

തൃശൂർ ജില്ലയിലെ 13ല്‍ 12 സീറ്റ് വരെ സീറ്റ് എല്‍ഡിഎഫ് നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍.ത്രികോണ പോരാട്ടം നടന്ന തൃശൂർ മണ്ഡലത്തില്‍ മാത്രം അവകാശവാദം നടത്തുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ മത്സരം നടന്ന മണലൂരില്‍ എല്‍ഡിഎഫ് മികച്ച പ്രകടനം നടത്തിയെന്നും കെ വി അബ്ദുള്‍ ഖാദര്‍ അവകാശപ്പെട്ടു.

ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മണ്ഡലങ്ങളില്‍ നല്ല രീതിയില്‍ എല്‍ഡിഎഫ് പ്രവർത്തകർ പ്രചാരണം നടത്തി. വടക്കഞ്ചേരിയില്‍ ഇടതുപക്ഷത്തിന് ശക്തനായ ഒരു എതിരാളി ഉണ്ടായിരുന്നില്ല. ഒല്ലൂരില്‍ ഓരോ വീടുകളുമായും നല്ല ബന്ധമുള്ളയാളാണ് മന്ത്രി കെ രാജൻ. നാട്ടകയിലും മണലൂരിലും ജയിക്കാനാവും. മണലൂരിലെ വാശിയേറിയ പോരില്‍ രവീന്ദ്രനാഥ് വിജയിക്കുമെന്ന ആത്മവിശ്വാസം അബ്ദുല്‍ ഖാദർ പ്രകടിപ്പിച്ചു.

തൃശൂർ നഗരത്തില്‍ കടുത്ത മത്സരം നേരിട്ടെന്നും മറ്റു മണ്ഡലങ്ങളിലെ പോലെ അവകാശവാദം നടത്താനാവില്ലെന്നും അബ്ദുല്‍ ഖാദർ പറഞ്ഞു. ഗുരുവായൂരില്‍ എല്‍ഡിഎഫിന് ജയിക്കാൻ കഴിയുന്ന സാഹചര്യമാണെന്ന് അബ്ദുല്‍ ഖാദർ അവകാശപ്പെട്ടു. കയ്പമംഗലത്തും തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ചുരുക്കത്തില്‍ 13ല്‍ 12 സീറ്റിലും വിജയിക്കും എന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവച്ചത്.

Spread the love
See also  കയ്പമംഗലം മൂന്നുപീടിക ഐസ് പ്ലാൻ്റിൽ അമോണിയം ചോർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top