13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച കേസ്സിൽ പ്രതിയ്ക്ക് 28 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ ആണ് വിധി പ്രസ്‌താവിച്ചത്.പെരിങ്ങനം സ്വദേശിയായ പുത്തുപുരക്കൽ സായൂജ് (31) നെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളേയും 22 രേഖകളും 3 തൊണ്ടിമുതലുകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും 2 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. വലപ്പാട് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന ടി. കെ. ഷൈജു,സുശാന്ത് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.


