ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയില്‍ മാറ്റം; മെയ് 25 ന് ഫലം പ്രഖ്യാപിക്കും

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയില്‍ മാറ്റം; മെയ് 25 ന് ഫലം പ്രഖ്യാപിക്കും

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയില്‍ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതല്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഈ വർഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. ഈ വർഷം അഞ്ചാം ക്ലാസ് മുതല്‍ പഠന പിന്തുണ പരിപാടി ഉണ്ടാകും. 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ച അധിക ക്ലാസും ശേഷം പരീക്ഷയും നടത്തും. മേയ് രണ്ട് മുതല്‍ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കും. സ്‌കൂള്‍ പ്രവേശന പരീക്ഷാ നടത്താൻ പാടില്ല. സ്‌കൂള്‍ മെയ്ന്റനൻസ് മേയ് 30 നകം പൂർത്തീകരിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.

4,17,497 വിദ്യാർഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്. ദുബൈയിലെ 633 വിദ്യാർത്ഥികള്‍ക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. യുഎഇയിലെ പരീക്ഷകള്‍ റദ്ദാക്കി. എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയും ഗ്രേസ് മാർക്കും മാനദണ്ഡമാക്കി വിദ്യാർഥികള്‍ക്ക് മാർക്ക് നല്‍കും. എസ്‌എസ്‌എല്‍സി പരീക്ഷാഫലം മേയ് മൂന്നാം വാരം പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നതിനാലാണ് ഫല പ്രഖ്യാപനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

See also  റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top