PUDUKAD-NEWS-PUTHUKAD-NEWS

ഒരുലക്ഷത്തിലധികം പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ മൂന്നാം കണ്ണിൽ കുടുങ്ങി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ.

തൃശൂർ : നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ ഒരു ലക്ഷത്തി ഇരുപത്തിമുവ്വായിരം രൂപയടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ നിന്ന് കാണാതായ കേസിലെ പ്രതിയായ പാലക്കാട് എരിമയൂർ സ്വദേശിയായ തൊട്ടിയം കുളമ്പുവീട്ടിൽ അറുമുഖൻ (39) എന്നയാളെയാണ് തൃശൂർ സിറ്റി പോലീസിൻെറ തേഡ് െഎ എന്ന ക്യാമറ കൺട്രോൾ റൂമിൻറെ സഹായത്തോടെ ടൌൺ ഈസ്റ്റ് പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
10.4.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം കാലത്ത് പീച്ചി പാണഞ്ചേരി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ശക്തൻ മാർക്കറ്റിൽ നിന്നും പോസ്റ്റോഫീസ് റോഡിലേക്ക് വാടക പോവുകയായിരുന്നു. വാടകയ്ക്കു ശേഷം പുറകിൽ വച്ചിരുന്ന പണമടങ്ങിയ ബാഗ് കാണാതാവുകയായിരുന്നു.
ഉടൻതന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പാരാതി നൽകുകയും, ലഭിച്ച പരാതിയിൽ ഈസ്റ്റ് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തൃശൂർ സിറ്റിയുടെ തേഡ് െഎ എന്ന അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ക്യാമറ കൺട്രോൾ റൂമിൻറെ സഹായത്തോടെയുള്ള പരിശോധനയിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ ശക്തൻമാർക്കറ്റിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
തൃശൂർ ടൌൺ അസിസ്റ്റൻറ് കമ്മീഷണർ ശശീധരൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർമാരായ റെജിൻരാജ്, ഉദയൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ വിനുകുര്യാക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, മനീഷ്, റെനീഷ് (ക്യാമറ കൺട്രോൾ റൂം) എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top