ചെറുനാരയ്ക്ക് ചൂടൻ വില; ചില്ലറ വിൽപ്പന കിലോഗ്രാമിന് 160 രൂപ മുതൽ

ചെറുനാരയ്ക്ക് ചൂടൻ വില; ചില്ലറ വിൽപ്പന കിലോഗ്രാമിന് 160 രൂപ മുതൽ

പൊള്ളുന്ന ചൂടിൽ പൊള്ളിച്ച് ചെറുനാരങ്ങ വില. വിവിധ ജില്ലകളിൽ ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 160 രൂപ മുതൽ 200 രൂപ വരെയായി ഉയർന്നു. കഴിഞ്ഞമാസം 100 – 120 രൂപയായിരുന്നു വില. ചൂട് ഇനിയും കൂടുമെന്ന് റിപ്പോർട്ടുകൾ ഉള്ളതിനാൽ വില ഉടനെ കുറയാൻ സാധ്യതയില്ലെന്ന് വ്യാപാരികൾ പറയുന്നു. 15 രൂപ മുതൽ ലഭിച്ചിരുന്ന നാരങ്ങാവെള്ളത്തിന് പലയിടത്തും 20 മുതൽ 25 രൂപ വരെയാണ് ഈടാക്കുന്നത്. സോഡാ നാരങ്ങ വെള്ളത്തിൻറെ വില ചിലയിടങ്ങളിൽ 30 രൂപ പിന്നിട്ടു. കേരളത്തിലേക്ക് പ്രധാനമായും ചെറുനാരങ്ങ എത്തുന്ന തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കൃഷിയിടങ്ങളിൽ വേനൽ കടുത്തതോടെ ഉത്പാദനം കുറഞ്ഞതും വില കൂടുന്നതിന് കാരണമായി. കനത്ത ചൂടും ജലക്ഷാമവും മൂലം പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്. പച്ചമുളക്, വെണ്ടയ്ക്ക വിലയിൽ കിലോഗ്രാമിന് 20 രൂപ വരെ വർധനയുണ്ട്. തണ്ണിമത്തൻ കിലോക്കി 10 രൂപ വരെ വർധനയുണ്ട്.

Spread the love
See also  PUDUKADNEWS.com വരന്തരപ്പിള്ളി സ്വദേശിയായ യുവാവ് ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top