PUDUKAD-NEWS-PUTHUKAD-NEWS

കൂടൽമാണിക്യം തിരുവുൽസവം; ബഹുനില പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൂടൽമാണിക്യം തിരുവുൽസവം ; ബഹുനില പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

 

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്പിൻ്റെ നേതൃത്വത്തിൽ കുട്ടംകുളം പരിസരത്ത് നിർമ്മിക്കുന്ന ബഹുനില ദീപാലങ്കാരപ്പന്തലിൻ്റെ കാൽനാട്ട് കർമ്മം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു. നാല് നിലകളിലായി നിർമ്മിക്കുന്ന പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ 25 ന് പൂർത്തിയാകും. തുടർച്ചയായ പത്താമത്തെ വർഷമാണ് ഐസിഎൽ ഫിൻകോർപ്പിൻ്റെ നേതൃത്വത്തിൽ പന്തലും ബസ് സ്റ്റാൻ്റ് മുതൽ കിഴക്കേ ഗോപുരം വരെയുള്ള ദീപാലങ്കാരങ്ങളും ഒരുക്കുന്നത്. ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ , മുരളി ഹരിതം , അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു, നഗരസഭ കൗൺസിലർമാരായ പി വി ശിവകുമാർ, എം എസ് ദാസൻ, തുടങ്ങിയവരും പങ്കെടുത്തു. നേരത്തെ നടന്ന പൂജകൾക്ക് കീഴ്ശാന്തി ഹരീഷ് നേതൃത്വം നൽകി

Spread the love
See also  പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top