അന്തിക്കാട് : നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയും അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ പടിയം വില്ലേജ് മുറ്റിച്ചൂര്‍ സ്വദേശി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹിരത്ത് (25) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി. ശിഖാ സുരേന്ദ്രൻ ഐ.എ.എസ് ആണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഹിരത്ത് അന്തിക്കാട്, വാടാനപ്പിള്ളി, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് വധശ്രമകേസിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിലും, രണ്ട് അടിപിടികേസിലും, മയക്ക് മരുന്നുമായി ബന്ധപ്പെട്ട നാല് കേസുകളിലും, കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കേസ്സിലും അടക്കം പതിമൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കേഴ്സൺ വി എം, എസ് ഐ അഫ്സൽ എം, ജി എസ് സി പി ഒ കൃജേഷ് സി വി, സി പി ഒ അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


