പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഉഷ്ണ തരംഗ സാധ്യത. പാലക്കാട്ട് 41 °C വരെയും; കൊല്ലം, തൃശൂർ ജില്ലകളിൽ 40 °c വരെയും താപനില ഉയരും. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെ ഉയരാം.
കൊല്ലം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവെച്ചിട്ടുണ്ട്.


