തൃശൂർ പൂരത്തിന് മുന്നോടിയായി പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾക്ക് പിഴ ചുമത്തി

തൃശൂർ പൂരത്തിന് മുന്നോടിയായി പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾക്ക് പിഴ ചുമത്തി

തൃശൂർ പൂരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചതിനെ തുടർന്ന് ആറ് ഹോട്ടലുകൾക്ക് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിഴ ചുമത്തി. ഫുഡ് ഫ്യൂഷൻ, മീനോളജി, എംജി റോഡ് ചന്ദ്ര പാലസ്, പൂങ്കുന്നം ഓവൻ ഷവായി, ശക്തനിലെ ദേ ചായ, ഒല്ലൂരിലെ റാസ എന്നീ ഹോട്ടൽക്കെതിരെയാണ് നടപടി. പിടിച്ചെടുത്ത ഭക്ഷണം നശിപ്പിച്ചു. 177 ഹോട്ടലുകളിൽ ആണ് പരിശോധന നടത്തിയത്. 24 എണ്ണത്തിന് നോട്ടീസും നൽകിയിട്ടുണ്ട്. പടിഞ്ഞാറ കോട്ടയിലെ തൃശൂർകാരൻ കോഫി ക്ലബ്ബ്, പറൂദീസ, ജെപി ബാർ, മദീന, ചുങ്കത്തെ ഹോട്ട് സ്പോട്ട്, ശ്രീവല്ലഭ, എംജി റോഡിലെ ഹോട്ടൽ ചന്ദ്ര ജ്യൂസ് ആൻഡ് സ്നാക്സ്, വടക്കേ സ്റ്റാൻഡിലെ ന്യൂ ദ്വാരക, രജാബ് ടീ സ്റ്റാൾ, ശ്രീഹരി ഫാസ്റ്റ് ഫുഡ്, വഴിയോരക്കച്ചവടം, സൽക്കാര ഹോട്ടൽ, കണ്ണൻകുളങ്ങര ഹോട്ടൽ മണീസ്, ശക്തനിലെ ഹോട്ടൽ വെറൈറ്റി, പൂത്തോളിലെ ശ്രീനാരായണ ടീ സ്റ്റാൾ, വിയ്യൂരിലെ ചായ ജംഗ്ഷൻ, ക്രഞ്ചി ടീ ഹബ്ബ്, പാടുക്കാട് രുചിക്കൂട്ട്, തട്ടുകട, നിക്സൺ ടീ ഷോപ്പ്, വിയ്യൂരിലെ അസം ടീഷോപ്പ്, ഒല്ലൂരിലെ ടീ എക്സ്പ്രസ്, എവിഎം ഫുഡ് കോർണർ, ശ്രീവല്ലഭ എന്നിവയ്ക്കാണ് നോട്ടീസ് നൽകിയത്.

Spread the love
See also  സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് കഴിയുന്നതിനിടെ പ്രസവിച്ച യുവതിയും, കുഞ്ഞും മരിച്ച നിലയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top